ചെറുവാഞ്ചേരി(കണ്ണൂര്‍) : ചെറുവാഞ്ചേരി പൂവത്തൂരില്‍ സിപിഎമ്മില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് ബിജെപി സ്വീകരണം നല്കി. സ്വീകരണ പൊതുയോഗം ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. പി.സുധീര്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ.എ.വി.കേശവന് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ധനഞ്ജയന്, ലസിത പാലക്കല്‍, രാജേഷ് കൊച്ചിയങ്ങാടി, എന്‍.രതി, കെ. കാര്‍ത്തിക എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: