കൊച്ചി: മൊബൈല്‍ ഫോണ്‍ കണക്ഷനായി നല്കുന്ന ആധാര്‍ രേഖയില്‍ നിന്ന് ബയോമെട്രിക്സ് വിവരങ്ങള്‍ റിലയന്‍സ് ജിയോ ശേഖരിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടിജി സുനില്‍ നല്കിയ ഹര്‍ജിയില്‍ എതിര് കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ബയോമെട്രിക്സ് വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും റിലയന്‍സിന് ഇതിനുള്ള അനുമതി നല്‍കിയത് നിയമവിരുദ്ധമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. റിലയന്‍സ് ജിയോ, കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയവര്‍ക്കു പുറമേ യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യയും, ഇതിന്റെ ചെയര്‍മാനും കേസില്‍ എതിര് കക്ഷികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: