ദക്ഷിണമൂകാംബിക ചിറപ്പ് ഉത്സവം 16ന് തുടങ്ങും

Wednesday 14 December 2016 10:13 pm IST

  കോട്ടയം: ദക്ഷിണ മൂകാംബിക മണ്ഡലം ചിറപ്പ് ഉത്സവം പരുത്തുംപാറ കാണിക്കമണ്ഡപത്തിങ്കല്‍ 16 മുതല്‍ 26വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുമെന്ന് പ്രസിഡന്റ് ജയപ്രസാദ് കല്ലുങ്കല്‍ സെക്രട്ടറി എന്‍. രാജേന്ദ്രകുമാര്‍ എന്നിവര്‍ അറിയിച്ചു. എല്ലാ ദിവസവും വൈകുന്നേരം 6.30ന് ദീപാരാധന, ദീപക്കാഴ്ച എന്നിവയ്ക്കു ശേഷം കലാപരിപാടകള്‍ അരങ്ങേറും. വെള്ളിയാഴ്ച വൈകുന്നേരം 7 ന് നടക്കുന്ന സമ്മേള നത്തില്‍ നാഗസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍ ിറപ്പ് ഉത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കെ.എന്‍.ഡി. നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. ചിറപ്പ് കമ്മിറ്റി പ്രസിഡന്റ് ജയപ്രസാദ് അദ്ധ്യക്ഷത വഹിക്കും.പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. ആര്‍. സുനില്‍കുമാര്‍, അംഗം പ്രസീത സി. രാജു, വ്യാപാരി വ്യവസായി ഏകോപനസമിതി ജനറല്‍ സെക്രട്ടറി ജേക്കബ് പുളിമൂട്ടില്‍, എന്‍. രാജേന്ദ്രകുമാര്‍, ജി. ശ്രീജിത്ത് പ്രസംഗിക്കും. തുടര്‍ന്ന് മാസ്റ്റര്‍ വിധുരാജ് നയിക്കുന്ന ഭക്തിഗാനമേള. ശനിയാഴ്ച വൈകുന്നേരം 7ന് ചാന്നാനിക്കാട് വിവേകാനന്ദ പബ്ലിക് സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍. ഞായറാഴ്ച വൈകുന്നേരം 7ന് തമിഴ് അയ്യപ്പന്മാരുടെ ഭജന. 19ന് വൈകുന്നേരം 7ന് ഭജന. 20ന് വൈകുന്നേരം 7ന് സോപാനസംഗീതം, 8ന് ഡാന്‍സ്. 21ന് വൈകുന്നേരം 7ന് ഭജന. 22ന് വൈകുന്നേരം 7ന് വയലിന്‍ ഫ്യൂഷന്‍. 23ന് വൈകുന്നേരം 7.15ന് ഓട്ടന്‍ തുള്ളല്‍. 24ന് വൈകുന്നേരം 7ന് ഭക്തിഗാനസുധ. 25ന് വൈകുന്നേരം 6ന് അയ്യപ്പ ജ്യോതിക്ക് സ്വീകരണം. 7ന് സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസ സഹായവും തത്ത്വമസി ചികിത്സാ സഹായവിതരണവും സ്വാമി വേദാനന്ദ സരസ്വതി നിര്‍വ്വഹിക്കും. ദക്ഷിണമൂകാംബി ദേവസ്വം മാനേജര്‍ കെ. എന്‍ നാരായണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. ശശിധരന്‍ സിത്താര ആശംസ അര്‍പ്പിക്കും. 8ന് നാടകം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.