കോണ്‍ഗ്രസ് രാജ്യത്തെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റി: എ.എന്‍.നസീര്‍

Wednesday 14 December 2016 10:14 pm IST

ഏറ്റുമാനൂര്‍: സ്വാതന്ത്ര്യം ലഭിച്ച ശേഷം 60 കൊല്ലം ഭരിച്ച കോണ്‍ഗ്രസ് രാജ്യത്തെ അഴിമതിയുടെയും കള്ളപ്പണത്തിന്റെയും തീവ്രവാദത്തിന്റെയും കൂത്തരങ്ങാക്കി മാറ്റി യെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍.നസീര്‍ പറഞ്ഞു. 500, 1000 രൂപാ നോട്ടുകള്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിനെതിരെ യുഡിഎഫ്, എല്‍ ഡി എഫ് കക്ഷികള്‍ നടത്തുന്ന കുപ്രചരണത്തിനെതിരെ എന്‍ഡിഎ ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നെഹൃവിന്റെ കാലത്തു പോലും കോണ്‍ഗ്രസ് അഴിമതി മുക്തമായിരുന്നില്ല. നരേന്ദ്ര മോദി അധികാരത്തില്‍ കയറിയിട്ട് ആദ്യമായി എടുത്ത തീരുമാനം രാജ്യത്തെ അഴിമതി തുടച്ചു നീക്കാന്‍ നടപടികള്‍ കൈക്കൊള്ളുക എന്നതായിരുന്നു. നോട്ട് റദ്ദാക്കല്‍ അതിന്റെ ഒരു ഭാഗമാണ്. കള്ളപ്പണത്തേയും അഴിമതിയേയും തുടച്ചു നീക്കി രാജ്യത്തിന്റെ സമ്പദ്ഘടനയേയും അഖണ്ഡതയേയും സംരക്ഷിക്കാനുള്ള ധീരമായ നടപടിയാണ് മോദി സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് നസീര്‍ പറഞ്ഞു. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചത് രാജ്യത്തെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള മോദി സര്‍ക്കാരിന്റെ ധീരമായ നടപടിയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബിഡിജെഎസ് സംസ്ഥാന ട്രഷറര്‍ എ.ജി.തങ്കപ്പന്‍ പറഞ്ഞു. ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി.ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്റ്റീഫന്‍ ചാഴിക്കാടന്‍, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ബിജി മണ്ഡപം, ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി സി.സുഭാഷ്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാ വിജയന്‍, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജോസ് പാലക്കല്‍, ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി.സന്തോഷ്, ബിജെപി മണ്ഡലം ജന.സെക്രട്ടറി ആന്റണി അറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.