കാക്കനാട്: തെരഞ്ഞെടുപ്പ് കേസില്‍ അനുകൂല വിധി നേടിയ ഭൂതത്താന്‍കെട്ട് ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.എം. പരീത് ജില്ലാ പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച എം.എം അബ്ദുല്‍കരീമിനെ എറണാകുളം അഡീഷണല്‍ ജില്ലാ കോടതി അയോഗ്യനാക്കി ഉത്തരവിട്ടതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് ഇടത് സ്ഥാനാര്‍ഥിക്ക് സത്യപ്രതിജ്ഞയ്ക്ക് വഴിയൊരുങ്ങിയത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ സത്യപ്രതിജ്ഞക്കെത്തിയ അദ്ദേഹത്തിന് നിലവിലെ അംഗത്തിന്റെ ഹര്‍ജി കോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അനുവദിച്ചിരുന്നില്ല.
അണികളെയും നേതാക്കളുടെയും ഒരു ദിവസത്തെ കൂടി കാത്തിരിപ്പിനൊടുവില്‍ ബുധനാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തതോടെയാണ് രണ്ട് ദിവസമായി ജില്ലാ പഞ്ചായത്ത് അധികൃതരെ വിവാദ ചുഴിയിലാക്കിയ സംഭവത്തിനാണ് വിരാമമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: