കാലടി: കാലടി സനില്‍ വധക്കേസില്‍ ഒരു പ്രതിയെക്കൂടി പോലീസ് അറസ്റ്റുചെയ്തു. കാലടി കൈപ്പട്ടൂര്‍ ഇഞ്ചയ്ക്ക വീട്ടില്‍ ദേവസിക്കുട്ടി മകന് സനിലിനെ കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതിയെക്കൂടി അറസ്റ്റ് ചെയ്തു. മേലൂര്‍ സ്വദേശി ജോസഫ് തങ്കച്ചന് (42) ആണ് പിടിയിലായത്. കേസിലെ പ്രതികളായ കാര രതീഷ്, ആച്ചി എല്‍ദോ, ഗ്രിന്റേഷ്, ടോണി എന്നിവരെ ഒളിവില്‍ പോകുന്നതിന് വാഹനവും പണവും നല്കി സഹായിച്ചയാളാണ് അറസ്റ്റിലായ ജോസഫ് തങ്കച്ചന്. കാലടി പോലീസ് ഇന്‍സ്പെക്ടര്‍ സജി മാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
കാലടി സബ് ഇന്‍സ്പെക്ടര്‍ എന്‍.എ. അനൂപ്, എഎസ്ഐ ബോസ്, എഎസ്ഐ ഉണ്ണികൃഷ്ണന്, എസ്സിപിഒ അബ്ദുള്‍ സത്താര്‍, ശ്രീകുമാര്‍, മുഹമ്മദ് ഇഖ്ബാല്‍, ലാല്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: