തൃശൂര്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തിയ പ്രഥമ ആര്‍ഷദര്‍ശന പുരസ്ക്കാരം മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുര സ്ക്കാരം.
വേദ സാഹിത്യത്തിലെ ധര്‍മ്മ സന്ദേശം രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന മലയാളി സാഹിത്യകാരനാണ് പുരസ്ക്കാരം നല്‍കുക. പ്രമുഖ സാഹിത്യകാരന്മാരായ സി. രാധാകൃഷ്ണന് (അധ്യക്ഷന്‍), ആഷാ മേനോന്, പി. നാരായണക്കുറുപ്പ് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
ജനുവരി ഏഴിന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന സാഹിത്യസമ്മേളനത്തില്‍ പുരസ്ക്കാരം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: