വാഷിംഗ്ടണ്‍: നൊബേല്‍ പുരസ്കാര ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ തോമസ് ഷെല്ലിംഗ്(95) അന്തരിച്ചു. മെരിലന്‍ഡിലെ ബെത്സഡയില് സ്വവസതിയിലായിരുന്നു അന്ത്യം. 2005 ല്‍ റോബര്‍ട്ട് അമാനുമായി ചേര്‍ന്നാണ് ഷെല്ലിംഗ് പുരസ്കാരത്തിന് അര്‍ഹനായത്.
ഗെയിം തിയറി ഉപയോഗിച്ച് ന്യൂക്ലിയര്‍ സ്ട്രാറ്റജി വിശദീകരിച്ചതാണ് അദ്ദേഹത്തെ നൊബേല്‍ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. മെരിലന്‍ഡ് ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: