അമൃത്സർ: പഞ്ചാബിലെ പത്താൻകോട്ടിൽ ഭീകരരെന്ന് സംശയിക്കുന്ന മൂന്ന് പേരെ കണ്ടതിനെ തുടർന്ന് സംസ്ഥാനത്തും അതിർത്തി പ്രദേശങ്ങളിലും കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. ബാമിയാൽ പ്രദേശത്ത് വച്ചാണ് മൂന്ന് പേരെ സംശയപരമായ സാഹചര്യത്തിൽ പോലീസ് കണ്ടത്.
എന്നാൽ ഇവർ രക്ഷപ്പെട്ട് കടന്നു കളയുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി. ബാമിയാൽ പാക്കിസ്ഥാനോട് അതിർത്തി പങ്കിടുന്ന പ്രദേശമാണ്. ഈ പ്രദേശത്തു നിന്നും എത്തിയ ഭീകരരാണ് ജനുവരിയിലുണ്ടായ പത്താൻകോട്ട് ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ചത്.
പോലീസ് കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാണാതായ മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: