കുന്ദമംഗലം: അവയവദാന ബോധവല്‍ക്കരണം പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്ന് സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ആവശ്യപ്പെട്ടു.
സദയം സഘടിപ്പിക്കുന്ന യുവജന ക്യാമ്പയിന്റെ ഭാഗമായുള്ള പൊതു ചര്‍ച്ചയിലാണ് ഈ ആവശ്യം. അവയവദാനത്തിന് സമൂഹം പൊതുവെ മടിക്കുകയാണ്. ഇതിന് പ്രധാന കാരണം അറിവില്ലായ്മയും തെറ്റിദ്ധാരണയുമാണെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി.
ട്രസ്റ്റ് ചെയര്മാന് എം.കെ. രമേഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എം. ശിഹ്ബത്തുള്ള, പി. തങ്കമണി, പ്രമീളാ നായര്‍, സര്‍വ്വദമനന്‍ കുന്ദമംഗലം, ഇ.കെ. ജയശ്രീ, സജി തോമസ്, എം.കെ ഉദയകുമാര്‍, കെ.പി. പ്രേമന്, കെ. ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. അവയവദാന ബോധവല്‍ക്കരണ യുവജന ക്യാമ്പയിന്റെ ഭാഗമായി സംവാദവും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: