സക്കീര്‍ ഹുസൈന് ഉപാധികളോടെ ജാമ്യം

Thursday 15 December 2016 12:42 pm IST

കൊച്ചി: യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ സിപിഎം നേതാവും കളമശേരി മുന്‍ ഏരിയാ സെക്രട്ടറിയുമായ സക്കീര്‍ ഹുസൈന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ആറഴ്ച പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സക്കീറിന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. നേരത്തേ ഹൈക്കോടതി സക്കീറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിന്റെ അന്വേഷണത്തില്‍ സക്കീറിന്റെ കസ്റ്റഡി അനിവാര്യമാണെന്നും മാത്രമല്ല പ്രതിയുടെ പേരിലുളള ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുമ്പോള്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ജാമ്യാപേക്ഷ അന്ന് തള്ളിയത്. നേരത്തെ കീഴ് കോടതിയും സക്കീറിന് ജാമ്യം നിഷേധിച്ചിരുന്നു. കേസില്‍ പ്രതിയായ ശേഷം മൂന്ന് ആഴ്ചയോളം ഒളിവിലായിരുന്ന സക്കീര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് പോലീസില്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യഹര്‍ജിയെയും സര്‍ക്കാര്‍ ശക്തമായി കോടതിയില്‍ എതിര്‍ത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.