കരുനാഗപ്പള്ളി: മണപ്പള്ളി അഴകിയകാവ് ക്ഷേത്രത്തിന്റെ മുന്‍വശത്തെ ഗുരുമന്ദിരം അക്രമിച്ച് വര്‍ഗീയസംഘര്‍ഷം ഉണ്ടാക്കാനുള്ള എന്‍ഡിഎഫ് ശ്രമം പോലീസ് തകര്‍ത്തു. സംഘര്‍ഷസാധ്യത നിലനിന്ന ഇവിടെ പ്രശ്നം പരിഹരിച്ചതിനു ശേഷം അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് പെട്രോളിങ്ങ് ശക്തമാക്കിയിരുന്നു. രാത്രി ഒന്നിനോടെ പെട്രോളിങ് നടത്തിയ പോലീസ് സംശയകരമായി കണ്ട മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്. ഗുരുമന്ദിരം തകര്‍ത്ത് വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ഗുരുമന്ദിരത്തില്‍ എറിഞ്ഞ കല്ല് കതകില്‍ കൊണ്ടതിനാല്‍ ഗ്ലാസ് തകര്‍ന്നില്ല. മണപ്പള്ളി തെക്ക് ഷംനാദ് മന്‍സിലില്‍ ഷംനാദ്, തൊടിയൂര്‍ വടക്ക് റിയാസ് മന്‍സിലില്‍ റിയാസ്, മണപ്പള്ളി വടക്ക് കോട്ടക്കര കിഴക്കതില്‍ അസ്ലം എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: