ജയലളിതയുടെ മരണകാരണങ്ങൾ പുറത്ത് വിടണം; എം.കെ. സ്റ്റാലിൻ

Thursday 15 December 2016 4:18 pm IST

ചെന്നൈ: ജയലളിതയുടെ രോഗവിവരങ്ങളും മരണകാരണങ്ങളും പുറത്തുവിടണമെന്ന് ഡിഎംകെ നേതാവും തമിഴ്നാട് നിയമസഭാ പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിൻ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും സംസ്‌ഥാന സർക്കാരിനും അദ്ദേഹം കത്തയച്ചു. ജയലളിത ചികിത്സയിലായിരുന്നപ്പോൾ അവരുടെ രോഗവിവരം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടണമെന്ന് ഡിഎംകെ അധ്യക്ഷൻ കരുണാനിധി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉണ്ടായതിനെ തുടർന്നാണ് സ്റ്റാലിൻ ആവശ്യവുമായി രംഗത്തെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.