കുട്ടനാട്ടില്‍ പുഞ്ചകൃഷി ഒരുക്കങ്ങള്‍ തുടങ്ങി

Thursday 15 December 2016 7:00 pm IST

കുട്ടനാട്: രണ്ടാംകൃഷിയുടെ നെല്ലുവില ല‘ിക്കാത്ത സാഹചര്യത്തിലും കുട്ടനാട്ടില്‍ പുഞ്ചകൃഷിയുടെ ഒരുക്കങ്ങള്‍ തുടങ്ങി. ഭൂരിഭാഗം പാടങ്ങളിലും വിത പൂര്‍ത്തിയായതോടെ കളനശീകരണവും വെള്ളം കയറ്റലും വളമിടീലും തുടങ്ങിയ ജോലികളില്‍ ആറം‘ിച്ചു. 27,000 ഹെക്ടറില്‍ പുഞ്ചകൃഷി ഉറപ്പാക്കണമെന്ന ലക്ഷ്യമാണ് കൃഷിവകുപ്പിനുള്ളത്. അവശേഷിക്കുന്ന പാടശേഖരങ്ങളില്‍ ഈമാസം പകുതിയോടെതന്നെ വിത നടത്തണമെന്നാണ് നിര്‍ദേശം. രണ്ടാംകൃഷിയുടെ വിളവെടുപ്പ് വൈകിയ പാടശേഖരങ്ങളിലാണ് വിതയും താമസിക്കുന്നത്. ഓരോ പാടശേഖരത്തിന്റെയും നെല്ലുല്‍പാദക സമിതിയുടെ മേല്‍നോട്ടത്തിലാണ് കൃഷിജോലി ഏകോപിപ്പിക്കുന്നത്. വിത കഴിഞ്ഞ പാടശേഖരങ്ങളില്‍ നെല്‍ച്ചെടികള്‍ ഇപ്പോള്‍ രണ്ടില പരുവമായി. അടുത്തദിവസങ്ങളില്‍ കളനാശിനി പ്രയോഗം നടക്കും. സീഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ വഴിയാണ് വിത്തുകള്‍ നല്‍കിയത്. കൂടുതല്‍ പാടശേഖരങ്ങളിലും ഉമ വിത്താണ് വിതച്ചിരിക്കുന്നത്. 10 ശതമാനം സ്ഥലത്ത് ജ്യോതിയും വിതച്ചിട്ടുണ്ട്. രാമങ്കരി, ചമ്പക്കുളം, ഹരിപ്പാട്, അമ്പലപ്പുഴ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലാണ് വിത പൂര്‍ത്തിയാക്കാനുള്ളത്. വളം, കക്ക എന്നിവയെല്ലാം സബ്‌സിഡിയോടെ കൃഷി‘വന്‍ വഴിയാണ് വിതരണം. അതത് പാടശേഖര സമിതികളാണ് ഇക്കാര്യത്തില്‍ സഹായം ചെയ്യുന്നത്. കുമ്മായത്തിന് 75 ശതമാനം സബ്‌സിഡി ഉണ്ട്. വിത പൂര്‍ത്തിയായ പാടശേഖരങ്ങളില്‍ തുടര്‍ജോലി എങ്ങനെ ആയിരിക്കണമെന്നും കളനാശിനിക്ക് ഏത് മരുന്നാണ് ഉപയോഗിക്കേണ്ടതെന്നും കര്‍ഷകരെ ബോധവത്കരിക്കാന്‍ കൃഷി‘വന്‍ ഉദ്യോഗസ്ഥര്‍ ക്‌ളാസുകള്‍ നടത്തുന്നുണ്ട്. ആത്മയുടെ നേതൃത്വത്തിലാണ് കൃഷി‘വന്‍ ഉദ്യോഗസ്ഥര്‍ എല്ലാ പാടശേഖരങ്ങളിലും എത്തി കര്‍ഷകരെ കാണുന്നത്. പുഞ്ചകൃഷിക്ക് പൊതുവെ മഴ കുറവായ സാഹചര്യത്തില്‍ കീടശല്യം ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടാണ് നടപടികള്‍ ആസൂത്രണം ചെയ്യുന്നത്. എന്നാല്‍ രണ്ടാം കൃഷിയുടെ നെല്ലുവില ഇതുവരെ ല‘ിക്കാത്തത് കര്‍ഷകര്‍കരെ ആശങ്കയിലാക്കിയിട്ടുണ്ട്. വിളവ് വര്‍ദ്ധിച്ചാല്‍ പോലും നെല്ല് ഏറ്റെടുക്കാന്‍ സപ്‌ളൈക്കോ തയ്യാറാകത്ത സ്ഥിതിവിശേഷവും ഉണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.