ആലപ്പുഴ: സപ്ലൈകോയുടെ ക്രിസ്മസ് വിപണന മേളയ്ക്ക് മുല്ലയ്ക്കല് പുന്നപ്രവയലാര്‍ സ്മാരക ഹാളില്‍ തുടക്കമായി. മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്തു.
അരിയടക്കം 13 ഇനം അവശ്യസാധനങ്ങള്‍ 21 ശതമാനം മുതല്‍ 68 ശതമാനം വരെ സബ്സിഡി നല്കി സപ്ലൈകോയുടെ സ്ഥാപനങ്ങള്‍ വഴി നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച നഗരസഭാ ഉപാധ്യക്ഷ ഷീന കൊച്ചുബാവ ആദ്യ വില്പന നിര്‍വഹിച്ചു.
നഗരസഭാംഗം റാണി രാമകൃഷ്ണന്, റ്റി.ജെ. ആഞ്ചലോസ്, സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍, സപ്ലൈകോ റീജണല്‍ മാനേജര്‍ എന്‍.പി. നോര്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു. ഈ മാസം 24 വരെയാണ് മേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: