നഗരം ഇനി ചിറപ്പു ലഹരിയില്‍

Thursday 15 December 2016 7:02 pm IST

ആലപ്പുഴ: നഗരം ഇനി പതിനൊന്നു നാള്‍ ചിറപ്പുത്സവ ലഹരിയില്‍. 26നു പതിനൊന്നാം ചിറപ്പോടെ ഉത്സവം സമാപിക്കും. മുല്ലയ്ക്കല്‍ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 5.30നു ഭക്തിഗാനസുധ, ഒന്‍പതിനു ശ്രീബലി, 10.30നു കളഭാഭിഷേകം, 5.30നു കാഴ്ചശ്രീബലി, രാത്രി ഏഴിനു ഭക്തിഗാനമേള, എട്ടിനു ഭരതനാട്യം, 9.30ന് എതിരേല്‍പ്. 17നു രാവിലെ 8.30നു ശ്രീബലി, 11നു കുങ്കുമാഭിഷേകം, 11.15നു കളഭാഭിഷേകം, അഞ്ചിനു കാഴ്ചശ്രീബലി, 7.30നു രാഗാര്‍ദ്ര ഗീതങ്ങള്‍. 18നു രാവിലെ 7.15നു സോപാന സംഗീതം, 9.30നു കാഴ്ചശ്രീബലി, രണ്ടു മുതല്‍ സനാതനം സംഗീതാരാധന, ആറിന് എസ്ഡിവി വിദ്യാര്‍ഥിനികളുടെ താലപ്പൊലി, 7.45നു പഞ്ചരത്‌ന കീര്‍ത്തനാലാപനം, ഒന്‍പതിനു നൃത്തോത്സവം. 19നു രാവിലെ 10നു നവകം, കുങ്കുമാഭിഷേകം, 7.15നു തിരുവാതിരക്കളി, 7.30നു പുഷ്പാഭിഷേകം, എട്ടിനു ഗാനമേള.20നു രാവിലെ 8.30നു കാഴ്ചശ്രീബലി, രാത്രി ഏഴിനു സംഗീതസദസ്സ്. 21നു രാവിലെ 10നു കുങ്കുമാഭിഷേകം, 6.30നു പുഷ്പാഭിഷേകം, 7.30നു സംഗീതസദസ്സ്. 22നു രാത്രി 7.30നു ട്രിച്ചി കാശ്യപ് മഹേഷിന്റെ സംഗീത സദസ്സ്. 23നു രാവിലെ 11നു കളഭാഭിഷേകം, രാത്രി ഏഴിനു കാവാലം സതീഷ്‌കുമാറിന്റെ കീര്‍ത്തന ലഹരി, 8.30നു നൃത്തനൃത്യങ്ങള്‍. 24നു രാത്രി ഏഴിനു നൃത്യക്കച്ചേരി, ഒന്‍പതിനു സംഗീതസദസ്സ്. 25നു വൈകിട്ട് അഞ്ചിനു സംഘനൃത്തം, തിരുവാതിരക്കളി, ഏഴിനു ജപലഹരി, 8.30നു ഭരതനാട്യം, 26നു രാവിലെ ഏഴിനു ഭക്തിഗാനാമൃതം, 10.30നു കളഭാഭിഷേകം, വൈകിട്ടു നാലിനു പുല്ലാങ്കുഴല്‍ കച്ചേരി, എട്ടിനു നൃത്തനൃത്യങ്ങള്‍. 9.30നു പിന്നണി ഗായകന്‍ വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേള.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.