തലശ്ശേരി: കുടുംബശ്രീവഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന് ദയാല്‍ ഉപാദ്ധ്യായ- ഗ്രാമീണ്‍ കൗശല്യയോജനയില് വിവിധകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗജന്യ പരിശീലനത്തോടൊപ്പം യാത്രാച്ചെലവ,് യൂണിഫോം, മറ്റ് പഠന സാമഗ്രികള്‍ തുടങ്ങിയവ സൗജന്യമായിരിക്കും. എസ്സി/എസ്ടി /ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മിനിമം 6000/- രൂപ വേതന നിരക്കില്‍ ജോലി ലഭ്യമാക്കും. തലശ്ശേരി ബ്ലോക്ക്പരിധിയില്പ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ 18 നും 35 നും മധ്യേ പ്രായമുളള താല്പരരായ യുവതിയുവാക്കള്‍ 16 ന് കാലത്ത് 11 മണിക്ക് തലശ്ശേരി പഴയ ബസ് സ്റ്റാന്റിനടുത്തുള്ള ജൂബിലി ഷോപ്പിംഗ്കോപ്ലക്സില് നടക്കുന്ന രജിസ്ട്രേഷനില്‍ നേരിട്ട് പങ്കെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: