തെയ്യം ശില്‍പ്പശാല 17, 18 തീയ്യതികളില്‍

Thursday 15 December 2016 8:59 pm IST

പയ്യന്നൂര്‍: ചെറുകുന്ന് ഉത്തരമലബാര്‍ പുലയന്‍ അനുഷ്ഠാന കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 17, 18 തീയ്യതികളില്‍ കണ്ണപുരം കീഴറയില്‍ ശില്‍പ്പശാല നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണപുരം കീഴറ നോര്‍ത്ത് എല്‍പി സ്‌ക്കൂളില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ ഉത്തര കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 25 പേര്‍ക്ക് തെയ്യംകല, മുഖത്തെഴുത്ത്, കുരുത്തോലപ്പണി, തോറ്റംപാട്ട് എന്നിവയില്‍ മികവുറ്റ ഗുരുക്കന്മാര്‍ പരിശീലനം നല്‍കും. 17 ന് രാവിലെ 9മണിക്ക് ടി.വി.രാജേഷ് എംഎല്‍എ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. ടി.പി.പവിത്രന്‍ അധ്യക്ഷത വഹിക്കും. എം.ഗീതാനന്ദന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം 6 മണിക്ക് കോല്‍ക്കളി, 7 മണിക്ക് കൂളികെട്ട് എന്നിവ നടക്കും. 18 ന് വൈകുന്നേരം 5 മണിക്ക് സമാപനസമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഉദ്ഘാടനം ചെയ്യും. കെ.കേശവന്‍ അധ്യക്ഷത വഹിക്കും. 6 മണിക്ക് ഫോക്‌ലോര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഗോവിന്ദന്‍ ഗുരുക്കളും സംഘവും അവതരിപ്പിക്കുന്ന ഗന്ധര്‍വ്വന്‍ പാട്ട് നടക്കും. 7 മണിക്ക് തുടിലയം എന്ന പേരിലുളള സംഗീത വിരുന്ന് നടക്കും. ഫോക്‌ലോര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9447359878 എന്ന നമ്പറില്‍ ബന്ധപ്പെടണം. വാര്‍ത്താ സമ്മേളനത്തില്‍ ടി.പവിത്രന്‍, ഉമ്മത്തിരിയന്‍, കെ.ഹരീഷ്, കെ.സുനില്‍കുമാര്‍,ടി.രമേശന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.