കണ്ണൂര്‍: കേളകം മാതൃകാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കാക്കയങ്ങാട് പിഞ്ഞാണപ്പാറയിലെ മാതൃകാ സ്റ്റേഡിയത്തില്‍ ജില്ലാതല ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുമെന്ന് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 31 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ അഡ്വ. സണ്ണിജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിക്കും. കെ.കെ.രാമചന്ദ്രന് അധ്യക്ഷത വഹിക്കും. വിജയികളാകുന്ന 1, 2, 3 സ്ഥാനക്കാര്‍ക്ക് യഥാക്രമം 10000, 5000, 3000 രൂപ പ്രൈസ്മണിയായി നല്‍കും. കേളകം പഞ്ചായത്തിലെ നാനാനിപ്പൊയിലില്‍ കഴിഞ്ഞ 15 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചു വരുന്ന സൊസൈറ്റിയാണ് മാതൃക ചാരിറ്റബിള്‍ സൊസൈറ്റി. പത്തു വര്‍ഷക്കാലമായി സൗജന്യമായി അന്നദാനമുള്‍പ്പെടെ ട്രസ്റ്റ് നടത്തി വരുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജെ.ദേവദാസാണ് ട്രസ്റ്റിന്റെ ചെയര്മാന്. വാര്‍ത്താ സമ്മേളനത്തില്‍ കെ.കെ.രാമചന്ദ്രന്, ജെ.ദേവദാസ്, കെ.വി.രാജഗോപാല്‍, എസ്.എം.കെ.മുഹമ്മദലി, സി.ഡി.പരമേശ്വരന്, തോമസ് കുന്നുപുറത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: