കണ്ണൂര്‍: കോര്പറേഷന് ഭരണവും കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ പരാജയവും കോണ്‍ഗ്രസ് ക്ഷണിച്ചു വരുത്തിയതാണെന്നും ഇതിന്റെ ഉത്തരവാദിത്വം താന്‍ പൂര്‍ണമായും ഏറ്റെടുക്കുന്നുവെന്നും നാളെ സ്ഥാനമൊഴിയുന്ന ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നതില്‍ ദുഖമുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറി സ്വരൂപിച്ച പണവും മറ്റും ഉപയോഗിച്ചാണ് ആദ്യഘട്ടത്തിലെ പണി പൂര്‍ത്തിയാക്കാനായത്. പണി പൂര്‍ത്തിയാക്കത്തതില്‍ വലിയ വേദനയുണ്ട്. കെപിസിസി പ്രസിഡന്റ് ,കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ്് നേതാക്കള്‍ എന്നിവരൊക്കെ സഹായം വാഗ്ദാനം ചെയ്തെങ്കിലും ആരും പൈസ തന്നില്ല. ഭാവിയില്‍ പാര്‍ട്ടിക്ക് ഒരു വരുമാനമെന്ന നിലയില്‍ ആസ്ഥാന മന്ദിരത്തോടൊപ്പം വാണിജ്യസമുച്ചയവും നിര്‍മിക്കാന്‍ തീരുമാനിച്ചുവെങ്കിലും ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് കാരണം അത് പിന്നീട് ഒഴിവാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: