കണ്ണൂര്‍: ഉത്തരമേഖലാ ആര്‍മി റിക്രൂട്ട്മെന്റ് റാലി ഇന്നും നാളെയുമായി കണ്ണൂര്‍ പോലിസ് മൈതാനിയില്‍ നടക്കും. സോള്‍ജ്യര്‍ ടെക്നിക്കല്‍, റിലീജ്യസ് ടീച്ചേഴ്സ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് നേരത്തേ ഓണ്‍ലൈനായി അപേക്ഷ നല്കിയ 4728 പേരാണ് ഇന്ന് കാലത്ത് നാലു മുതല്‍ ആരംഭിക്കുന്ന റിക്രൂട്ട്മെന്റ് നടപടികള്‍ക്കായി എത്തിച്ചേരുക. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം യോഗ്യരായവരെ കായികക്ഷമതാ പരിശോധനയില്‍ പങ്കെടുപ്പിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള മെഡിക്കല്‍ പരിശോധന 17, 18 തീയതികളില്‍ നടക്കും. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലക്കാര്‍ക്കു പുറമെ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
ഉദ്യോഗാര്‍ഥികള്‍ പോലിസ് മൈതാനത്തിന്റെ കോര്പറേഷന് ഓഫീസ് ഭാഗത്തുള്ള കവാടം വഴിയാണ് പ്രവേശിക്കേണ്ടത്. റാലിക്കെത്തുന്നവര്ക്ക് മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നതിനും കുടിവെള്ളം, വൈദ്യസഹായം മറ്റ് പ്രാഥമികാവശ്യങ്ങള്‍ എന്നിവയ്ക്കുമുള്ള സൗകര്യം ഗ്രൗണ്ടില്‍ ലഭ്യമാണ്. ആവശ്യമുള്ളവര്‍ക്ക് ജൂബിലി ഹാളിലാണ് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. റാലിയില്‍ പങ്കെടുക്കുന്നവര്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ ഭക്ഷണ പദാര്‍ഥങ്ങള്‍ തുടങ്ങിയവ ഗ്രൗണ്ടിലേക്ക് കൊണ്ടുവരാന്‍ പാടില്ലെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: