കണ്ണൂര്‍: കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം കണ്ണൂര്‍ നെഹ്റു യുവകേന്ദ്രയ്ക്കു കീഴില്‍ നാഷണല്‍ യൂത്ത് വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഇന്ന് രാവിലെ 10 ന് കണ്ണൂര്‍ തളാപ്പിലുള്ള നെഹ്റു കേന്ദ്ര ഓഫീസില്‍ നടക്കും. നെഹ്റു യുവ കേന്ദ്രയുടെ കര്‍മ്മ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുകയാണ് വോളന്റിയര്‍മാരുടെ പ്രധാന ചുമതല. 2016 ഏപ്രില്‍ 1 നു 18 വയസ്സ് പൂര്‍ത്തിയാക്കിയവരും 25 വയസ്സ് കവിയാത്തവരും എസ്എസ്എല്‍സി ജയിച്ചവരും ജില്ലയില്‍ സ്ഥിര താമസക്കാരുമായ യൂത്ത് ക്ലബ് അംഗങ്ങള്‍, വനിതകള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. റഗുലര്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ യോഗ്യരല്ല. താല്പര്യമുള്ളവര് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, താമസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുമായി രാവിലെ 9.30 ന് അഭിമുഖത്തിന് എത്തണം. ഫോണ്‍- 0497 2700881.
പ്രതികരിക്കാൻ ഇവിടെ എഴുതുക: