കണ്ണൂര്‍: കേരള കരകൗശല വികസന കോര്‍പറേഷന്റെ അഭിമുഖ്യത്തില്‍ കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ അഖിലേന്ത്യാ കരകൗശല കൈത്തറി വിപണനമേള സംഘടിപ്പിക്കുന്നു. മേളയുടെ ഉദ്ഘാടനം നാളെ 3 മണിക്ക് പി.കെ.ശ്രീമതി എംപിയുടെ അധ്യക്ഷതയില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വ്വഹിക്കും. കോര്പ്പറേഷന് മേയര്‍ ഇ.പി.ലത ആദ്യവില്പന നടത്തും. ചടങ്ങില്‍ ഡപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്, കണ്ണൂര്‍ കൈരളി മാനേജര്‍ കെ.ഷൈന്‍, കരകൗശല വികസന കോര്പറേഷന് ചെയര്മാന് കെ.എസ്.സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: