കണ്ണൂര്‍: വികലാംഗ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനായി മൂന്ന് മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ജില്ലാ ആശുപത്രിയില്‍ 17 നും, 22 നും ചേരുന്ന മെഗാ മെഡിക്കല്‍ ബോര്‍ഡ് മുമ്പാകെ ഇഎന്‍ടി വിഭാഗത്തില്‍ 58 പേര്, മാനസികരോഗ വിഭാഗത്തില്‍ 191 പേര്, ഫിസിക്കല്‍ മെഡിസിന് & റീഹാബിലിറ്റേഷന്‍ വിഭാഗത്തില്‍ 133 പേര്, നേത്ര രോഗ വിഭാഗത്തില്‍ 41 പേര് എന്നിങ്ങനെ പരിശോധിക്കനയ്ക്കെത്തും.
ഇഎന്‍ടി, മാനസികരോഗം, നേത്രരോഗം, പിഎംആര്‍, ഓര്‍ത്തോ വിഭാഗങ്ങളിലെ 3 വീതം ഡോക്ടര്‍മാര്‍ ക്യാമ്പില്‍ ഉണ്ടാകും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 423 പേര്‍ക്ക് രേഖാമുലം അറിയിപ്പ് നല്‍കിയതായി ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേര്‍സ് ആശുപത്രിയില്‍ 19 ന് 9 മണി മുതഡല 3 മണി വരെ നടക്കുന്ന മെഡിക്കല്‍ ബോര്‍ഡില്‍ കൈകാല്‍ തളര്‍ച്ച ബാധിച്ച 94 പേര്, അംഗഭംഗം സംഭവിച്ച 30 പേര്, ഇഎന്‍ടി വിഭാഗം 17 പേര്, കാഴ്ചക്കുറവുളള 22 പേര്, ഒന്നില്‍കൂടുതല്‍ വൈകല്യങ്ങളുളള 7 പേര് എന്നിങ്ങനെ പരിശോധനക്ക് വിധേയരാകും.
അസ്ഥിരോഗ വിഭാഗത്തില്‍ ജൂനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് (ഓര്‍ത്തോപീഡിക്സ്), ഇഎന്‍ടി വിഭാഗത്തില്‍ ജൂനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്(ഇഎന്‍ടി), നേത്ര രോഗ വിഭാഗത്തില്‍ ജൂനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്(ഒഫ്താല്‍മോളജി) എന്നിവര്‍ എന്നിവര്‍ ക്യാമ്പിലെത്തുന്നവരെ പരിശോധിക്കും. രജിസ്റ്റര്‍ ചെയ്ത 170 പേര്‍ക്ക് രേഖാമുലം അറിയിപ്പ് നല്‍കിയതായി ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: