പാനൂര്‍: ആധാരമെഴുത്ത് അസോസിയേഷന് പാനൂര്‍ യൂനിറ്റ് കണ്വെന്ഷന് പിആര്‍ മന്ദിരത്തില്‍ ചേര്‍ന്നു. യൂനിറ്റ് പ്രസിഡണ്ട് മുഹമ്മദ് ഇര്ഫാന് അധ്യക്ഷത വഹിച്ചു. കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കരുവാങ്കണ്ടി ബാലന് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം എം.കെ.ശ്രീവത്സന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.ലക്ഷ്മി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ സജീവന് യദുകുലം, പാനിശ്ശേരി രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. യൂനിറ്റ് സെക്രട്ടറി കെ.പി.ചന്ദ്രന് സ്വാഗതവും ജയലക്ഷ്മി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: