തലശ്ശേരി: ധര്‍മ്മടം പഞ്ചായത്തിനെ സമ്പൂര്‍ണ്ണ കാന്‍സര്‍ വിമുക്ത ഗ്രാമമാക്കാനുള്ള നടപടികളുടെ ഭാഗമായി അണ്ടലൂരില്‍ 18 ന് സൗജന്യ ഗര്‍ഭാശയഗള കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു. ധര്‍മ്മടം പഞ്ചായ ത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പാണ് അണ്ടലൂര്‍ കിഴക്കുംഭാഗം മോസ്കോ നഗറില്‍ ഒരുക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിശോധന ആഗ്രഹിക്കുന്നവര്‍ രാവിലെ 8.30 നും 11 നു മിടയില്‍ ക്യാമ്പില്‍ എത്തി പേര് റജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ വാങ്ങിക്കണം. 35 വയസിനും 55 വയസിനും ഇടയില്‍ പ്രായമുള്ള വിവാഹിതയായ സ്ത്രീകള്‍ക്കായാണ് കാന്സര്നിര്ണ്ണയ പരിശോ ധന നടത്തുന്നത്. മറ്റു വിഭാഗ ത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഡോക്ടറെ കാണാന്‍ സൗകര്യമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947970596, 9747559446, 9947391892 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. പത്രസമ്മേളനത്തില്‍ ധര്‍മ്മടം പഞ്ചായത്ത് വൈസ്പ്രസിഡണ്ട് പുലപ്പാടി രമേശന്, മലബാര്‍ കാന്‍സര്‍ കെയര്സൊസൈറ്റി വൈസ് പ്രസിഡണ്ട് മേജര്‍ പി.ഗോവിന്ദന്, കെ.ശശി, മലപ്പിലായി നാരായണന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: