കണ്ണൂര്‍: ബിഎസ്എന്‍എല്ലിന്റെ സ്വന്തമായ എഴുപതിനായിരത്തിലധികം വരുന്ന ടവറുകളെ അടര്‍ത്തിമാറ്റിക്കൊണ്ട് പ്രത്യേകം ടവര്‍ കമ്പനി രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ നടത്തിയ രാജ്യവ്യാപകമായ പണിമുടക്കിന്റെ ഭാഗമായി കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും ജീവനക്കാര്‍ പണിമുടക്കി. എല്ലാ ഓഫീസുകളും ടെലിഫോണ്‍ എക്സ്ചേഞ്ചുകളും ക്യാഷ് കൗണ്ടറുകളും അടഞ്ഞുകിടന്നു. പണിമുടക്ക് നടത്തിയ ജീവനക്കാര്‍ കണ്ണൂരില്‍ പ്രകടനവും പൊതുയോഗവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: