കൂത്തുപറമ്പ്: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 256കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിലായി. അഴീക്കോട് പയങ്കുടിയില് വീട്ടില്‍ കെ.റിജേഷ് (25) ആണ് പിടിയിലായത്. മദ്യം കടത്താനുപയോഗിച്ച കെ.എല്‍.13കെ. 5975 നമ്പര്‍ ഓട്ടോറിക്ഷയും പിടികൂടിയിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം പരിശോധന നടത്തുമ്പോള്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുകയായിരുന്ന ഓട്ടോറിക്ഷ പൂക്കോടുനിന്നും എക്സൈസ് സംഘം പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. 325 മില്ലീ ലിറ്ററിന്റെ 256 കുപ്പി മദ്യമാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. അഴീക്കോടും പരിസര പ്രദേശങ്ങളിലും ചില്ലറ വില്പനക്കായാണ് മദ്യം കൊണ്ടുപോകുന്നതെന്ന് പിടിയിലായ റിജേഷ് പറഞ്ഞു. ഓട്ടോ റിക്ഷാ ഡ്രൈവര്‍ ഷൈജു ഓടിരക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: