പയ്യന്നൂര്‍: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് മുതല്‍ പയ്യന്നൂര്‍ ശ്രീവല്‍സം ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. രാവിലെ 10ന് ജില്ലാ പ്രസിഡണ്ട് പി.അബൂബക്കര്‍ പതാക ഉയര്‍ത്തും. 10.30ന് ജില്ലാ കൗണ്‍സില്‍ യോഗം. ഉച്ചകഴിഞ്ഞ് 3ന് സെമിനാര്‍. നാളെ രാവിലെ 9ന് ഗാന്ധി പാര്‍ക്കിലെ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന. 10ന് ഉദ്ഘാടനം. 11 മണിക്ക് പ്രതിനിധി സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: