കാര്‍ത്തികപുരം: കാര്‍ത്തികപുരം ധര്മ്മശാസ്താക്ഷേത്രോത്സവം ഇന്ന് മുതല്‍ 23 വരെ നടക്കും. ഇന്ന് രാവിലെ 6ന് അഭിഷേക പൂജ, തുടര്‍ന്ന് ഗണപതി ഹോമം, വൈകുന്നേരം 4.30ന് മണിയന്‍കൊല്ലി എസ്എന്‍ഡിപി ക്ഷേത്രത്തില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര, 6.30ന് കൊടിയേറ്റ്, തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശേഷാല്‍ പൂജകളും വിവിധ കലാപരിപാടികളും നടക്കും. സമാപനദിവസമായ 23ന് വൈകുന്നേരം 5 മണിക്ക് മാവുംതട്ട് അയ്യപ്പക്ഷേത്രത്തില്‍ നിന്നും കാര്ത്തികപുരത്തേക്ക് ഘോഷയാത്ര നടത്തും. രാത്രി 9ന് കലാപരിപാടികളും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: