പിലാത്തറ: മണിയറ എടക്കാട്ടപ്പന് മഹാവിഷ്ണു ക്ഷേത്രത്തില്‍ മെയ്മാസം നടക്കുന്ന കലോശോത്സവത്തില് നിവേദ്യം പകരാന്‍ പുഞ്ചകൃഷി. മണിയറ വയലില്‍ ഒരേക്ര സ്ഥലത്താണ് ജൈവ നെല്‍കൃഷി ഒരുക്കുന്നത്. ദേവന് നിവേദ്യത്തിനും ഭക്തര്‍ക്ക് അന്നദാനത്തിനും സ്വന്തം മണ്ണില്‍ നെല്ല് വിളയിച്ചെടുക്കാനാണ് ക്ഷേത്ര മാതൃസമിതിയുടെ പദ്ധതി. നടീല്‍ യജ്ഞം ചെറുതാഴം കുന്നിന് മതിലകം ക്ഷേത്ര സമിതി പ്രസിഡണ്ട് കെ.ഗംഗാധരന് ഉദ്ഘാടനം ചെയ്തു. എന്‍.പി.ജനാര്ദ്ദനന്, പി.വി.കരുണാകരന്, എം.പി.മധുസൂദനന്, കെ.ദിനേശന്, പി.ഭാസ്കരന്, പി.കെ.പത്മനാഭന്, ഇ.നാരായണന്, എം.പി.വിജയന് എന്നിവര്‍ സംസാരിച്ചു. കലശത്തിനായി ക്ഷേത്ര സമിതി പച്ചക്കറിയും വാഴയും കൃഷിചെയ്യുന്നുണ്ട്.
എടക്കാടപ്പന് മഹാവിഷ്ണു ക്ഷേത്ര സമിതി മണിയറവയലില് പുഞ്ചനെല്കൃഷിക്കായി നടത്തിയ ഞാറ് നടീല്‍ യജ്ഞം
പ്രതികരിക്കാൻ ഇവിടെ എഴുതുക: