ആറളം ഫാമില്‍ അമ്പെയ്ത്ത് പരിശീലന ം നാളെ

Thursday 15 December 2016 9:33 pm IST

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രം കണ്ണൂരും പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന അമ്പെയ്ത്ത് പരിശീലനത്തിന്റെ ഉദ്ഘാടനവും ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പുനരധിവാസമേഖലയിലെ ആദിവാസികള്‍ക്കായി ആരംഭിക്കുന്ന സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെയും ഉദ്ഘാടനം നാളെ ആറളം ഫാമില്‍ നടക്കും. മന്ത്രി കെ.കെ.ശൈലജ രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. ആറളം ഫാമിലെ എഴാം ബ്ലോക്കില്‍ മുന്‍പ് താല്‍കാലിക പിഎച്ച്‌സി പ്രവര്‍ത്തിച്ചു വന്നിരുന്ന കെട്ടിടത്തിലാണ് താതല്‍കാലികമായി സ്‌പെഷ്യാലിറ്റി ക്ലിനിക്ക് ആരംഭിക്കുക. ഗൈനക്കോളജി, ഒഫ്ത്താല്‍മോളജി, ശിശുരോഗം എന്നീ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം എല്ലാ ബുധനാഴ്ചകളിലും ഇവിടെ ലഭിക്കും. ത്വക്‌രോഗ വിഭാഗം, നെഞ്ചുരോഗ വിഭാഗം തുടങ്ങിയവയുടെ സേവനം ആവശ്യാനുസരണം മെഡിക്കല്‍ ക്യാമ്പുകള്‍ വഴി ലഭ്യമാക്കും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ, ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, ആറളം പിഎച്ച്‌സിയിലെ ഡോ.കിരണ്‍, ടിആര്‍ഡിഎം സൈറ്റ് മാനേജര്‍ പി.പി.ഗിരീഷ്, സ്‌പെഷ്യല്‍ ഓഫീസര്‍ പ്രനീത്, സി.സിജു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.