തലശ്ശേരി: തലശ്ശേരിയിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ നൈറ്റ് കാര്‍ഡിനുള്ള അപേക്ഷ 20ന് മുമ്പ് തലശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കണം. ജനുവരി 1 മുതല്‍ നൈറ്റ് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതാണ്. ടിഎംസി നമ്പര്‍ ഇല്ലാതെ പാര്‍ക്ക് ചെയ്ത് ഓടുന്ന ഓട്ടോറിക്ഷകള്‍ ക്കെതിരെ കര്‍ശന നടപടി എടുക്കും. ഫെയര്‍ മീറ്റര്‍ നിര്‍ബന്ധമായും പ്രവര്‍ത്തനക്ഷമമായിരിക്കണം. അമിതമായ ചാര്‍ജ്ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. പോലീസും ട്രേഡ് യൂണിയന് നേതാക്കളും ഉള്‍പ്പെടെയുള്ളവരുടെ യോഗത്തില്‍വെച്ചാണ് തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: