കോട്ടയം: ക്രിസ്തുമസിനോടനുബന്ധിച്ച് സംസഥാനത്തെ കയര്‍തൊഴിലാളികള്‍ക്ക് 29.74 ശതമാനം മുന്‍കൂര്‍ ബോണസ് നല്‍കും. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ഡോ. ജി എല്‍ മുരളീധരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന തൊഴിലാളി തൊഴിലുടമാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
2016 ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആകെ കൂലിയുടെ 20 ശതമാനം ബോണസായും 9.74 ശതമാനം ഇന്സെന്റീവായുമാണ് നല്‍കുക. സഹകരണ-പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ബോണസ് ലഭിക്കും. ഈ മാസം 19 നകം തുക വിതരണം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. തൊഴിലുടമകളെ പ്രതിനിധീകരിച്ച് സാജന് ബി നായര്‍, എം പി പവിത്രന്, എം അനില്‍കുമാര്‍ ആര്യാട് തൊഴിലാളികളെ പ്രതിനിധീകരിച്ച് എ.എന്‍ പങ്കജാക്ഷന് (ബിഎംഎസ്), കുരീപ്പുഴ വിജയന് (ഐഎന്റ്റിയുസി), പി.വി സത്യനേശന് (എ.ഐ.റ്റി.യു.സി) എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: