ഇത്തിത്താനം: കിഡ്നി രോഗബാധിതയായ വീട്ടമ്മയുടെ കുടുംബത്തിന് കൈത്താങ്ങായി പൊന്‍പുഴ ഗ്രാമം. കുറിച്ചി പഞ്ചായത്ത് എട്ടാം വാര്‍ഡ് പൊന്‍പുഴയില്‍ റിറ്റിയുടെ കുടുംബത്തിനാണ് ഗ്രാമത്തിലെ ജനങ്ങള്‍ കൈത്താങ്ങായത്.
ചെരുപ്പ് നിര്‍മ്മാണ തൊഴിലാളിയായ ബാബുവാണ് ടിറ്റിയുടെ ഭര്‍ത്താവ്. എഞ്ചിനിയറിങ്ങിനും പ്ലസ് ടുവിനും പഠിക്കുന്ന രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. വര്‍ഷങ്ങളുടെ പഴക്കമുള്ള വീട്ടില്‍ നാല് ചെറിയ മുറികളിലായി ടിറ്റി ഉള്‍പ്പെടെ നാല് കുടുംബം ജീവിക്കുന്നത്.
എണ്‍പത്തിയാറുകാരനായ ചാക്കോയും ഭാര്യയും, അറുപത്തിമൂന്നുകാരിയായ മകളും, മറ്റ് രണ്ട് ആണ്മക്കളുടെ കുടുംബവുമാണ് ഈ വീട്ടില്‍ കഴിയുന്നത്.
റിറ്റിയുടെ രോഗം മൂര്‍ഛിച്ച് ഇപ്പോള്‍ ആഴ്ചയില്‍ രണ്ട് ഡയാലിസിസ് ചെയ്യണ്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് പൊന്‍പുഴ ഗ്രാമം കുടുംബത്തിന് കൈത്താങ്ങാകുന്നത്. പഞ്ചായത്ത് മെമ്പര്‍ ബി.ആര്. മഞ്ജീഷിന്റെ നേതൃത്വത്തില്‍ ഗ്രാമവാസികള്‍ മാസം തോറുമുള്ള മരുന്നുകര്ക്കും മറ്റു ചിലവുകള്‍ക്കും ഉള്ള പണം സമാഹരിച്ച് നല്‍കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പ്രയത്നം തുടര്‍ന്നുള്ള എല്ലാ മാസങ്ങളിലും നടത്തുവാനാണ് തീരുമാനം. ചികിത്സക്കായുള്ള ആദ്യമാസഗഡു പാലമൂട് നിവാസികളായ രശ്മി എം.ബി, ദീപ, സുജഗോപാലകൃഷ്ണന്,റീന,ബിന്ദു ഐസക്ക്,ശരത്ത് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മഞ്ജീഷ് റിറ്റിക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: