ഏറ്റുമാനൂര്‍: മാരിയമ്മന്‍ ആദിപരാശക്തി ക്ഷേത്രത്തിലെ നാല്‍പ്പത്തിയൊന്നു മഹോത്സവത്തിന്റെ ഭാഗമായി മഞ്ഞള്‍ നീരാട്ട് ,അഴി പ്രവേശനം ,പൊങ്കാല എന്നിവ 26, 27 തീയതികളിലായി നടക്കും. 16ന് വൈകിട്ട് 7ന് തിരുവുത്സവ കലാപരിപാടി സമ്മേളന ഉദ്ഘാടനം സുരേഷ് കുറുപ്പ് എംഎല്‍എയും, കലാപരിപാടികളുടെ ഉദ്ഘാടനം ബാലതാരം മീനാക്ഷിയും നിര്‍വഹിക്കും. ഗണേഷ് ഏറ്റുമാനൂര്‍ മുഖ്യപ്രഭാഷണം നടത്തും.
കേരള സംരക്ഷണ സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എന്‍. ഗോപാലകൃഷ്ണന് ഉത്സവ സന്ദേശം നല്‍കും. 17ന് കലാസന്ധ്യ ,18ന് സംഗീത സദസ്സ്, 20ന് സംഗീത സദസ്സ്, 21 ന് ഭക്തിഗാനമേള, 22ന് നടക്കുന്ന സാംസ്കാരിക സമ്മേളനം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ അദ്ധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന ജന.സെക്രട്ടി കെ.പി.ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തും.
23 ന് ശിവം 2016. 24ന് മുടിയേറ്റ്. 25ന് ബാലെ. 26ന് രാവിലെ 8ന് സി.കെ. ജാനു മണ്ഡല പൊങ്കാലയുടെ ദീപം തെളിയിക്കും. 8.30ന് സംഗീത സദസ്സ്, 10ന് സോപാനസംഗീതം, വൈകിട്ട് 5ന് പുഷ്പാഭിഷേകത്തിനുള്ള കുംഭം എഴുന്നള്ളിപ്പ് ഘോഷയാത്ര, 8ന് പുഷ്പാഭിഷേകം, 8.30ന് നാമസങ്കീര്‍ത്തന ലഹരി ,12ന് ആഴിപൂജ, ആഴി പ്രവേശനം. 27ന് രാവിലെ 9ന് മഞ്ഞള്‍ നീരാട്ട് എന്നിവ നടക്കും.
ഗണേഷ് ഏറ്റുമാനുര്‍, പി.കെ. സുരേഷ്, അനീഷ് മോഹന്‍, പി.പി .വിനയകുമാര്‍ ,ഷാജി തെള്ളം തുടങ്ങിയവര്‍ പരിപാടി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: