ശ്രീനഗര്‍: ജമ്മു കശ്മീരിലെ ലഷ്ക്കര്‍ ഇ തൊയ്ബ ഘടകത്തിന് പുതിയ മേധാവി. ജുനൈദ് മാട്ടോയാണ് പുതിയ കമാന്‍ഡര്‍. മജീദ് സര്‍ഗാറെ കഴിഞ്ഞാഴ്ച സൈന്യം കൊന്നതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.
2014ല്‍ ലഷ്ക്കര്‍ ഭീകരനായ മാട്ടോ മാസങ്ങള്‍ക്കു മുന്‍പ് സൈന്യം വധിച്ച ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ ആരാധകനാണ്. കുല്ഗാമുകാരനാണ്. ജൂണ്‍ നാലിന് അനന്തനാഗിലെ പോലീസ് പോസ്റ്റ് ആക്രമിച്ചത് ഇയാളാണ്. അന്ന് രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു.
ഇതിനു മുന്‍പ് ബിഎസ്എഫ് ബസ് ആക്രമിച്ചതും ഇയാളും സംഘവുമാണെന്ന് കരുതുന്നു. ഇയാളുടെ തലയ്ക്ക് അഞ്ചു ലക്ഷം രൂപയാണ് സൈന്യം വിലയിട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: