മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി പ്ലാസ്റ്റിക് മുക്ത മേഖലയാക്കാന്‍ പദ്ധതി. പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് 25ന് പ്ലാസ്റ്റിക്ക് മുക്ത കൊച്ചിക്ക് തുടക്കം കുറിക്കുമെന്ന് ആര്‍ഡിഒ ഡോ: അദീല അബ്ദുള്ള പറഞ്ഞു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് പദ്ധതി. കാര്‍ണിവല്‍ ആഘോഷവേളയില്‍ പ്ലാസ്റ്റിക്ക് മുക്ത ഫോര്‍ട്ടുകൊച്ചി ബോധവല്‍ക്കരണം നടത്തും. പ്ലാസ്റ്റിക്ക് കുപ്പികളും ബാഗുകളും ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കും. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ കൊണ്ടുവരുന്ന കുപ്പിവെള്ള കുപ്പികളില്‍ കുറഞ്ഞ നിരക്കില്‍ ലിറ്ററിന് അഞ്ചൂ രൂപയ്ക്ക് കുടിവെള്ള വില്പനയ്ക്കായി 20 കേന്ദ്രങ്ങളില്‍ കുടുംബശ്രീ ജലവിതരണ കേന്ദ്രങ്ങളൊരുക്കും.
വില്പന ശാലകളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുമെന്നും ഫോര്‍ട്ടുകൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.ഇതിന് തുടക്കംകുറിച്ച് ഇന്ന് ഫോര്‍ട്ടുകൊച്ചിയില്‍ റാലി നടക്കും. കൊച്ചി നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഷൈനി മാത്യു, മുന്‍ മേയര്‍ കെ.ജെ.സോഹന്‍, വി.ഡി.മജീന്ദ്രന്, ജോഷി,എം.എം. സലീം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: