കാക്കനാട് : വ്യത്യസ്ത അപകടങ്ങളില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. കാക്കനാട് വ്യവസായ മേഖലക്ക് സമീപം ആദര്‍ശ റോഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഇരുനില വീടിന് മുകളില്‍ നിന്നും വീണ് യുവാവിന് പരിക്കേറ്റു .ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.കാഞ്ഞൂര്‍ സ്വദേശി തുമ്പായി വീട്ടില്‍ വിഷ്ണു (24 )വീടിനു മുകളില്‍ ഓട് മേയുന്നതിനിടെ കാല്‍വഴുതി വീണാണ് അപകടം ഉണ്ടായത് .
ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ സീപോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡില്‍ മകളിയം ക്ഷേത്രത്തിന് സമീപം കാറും ലോറിയുമായി കൂട്ടിയിടിച് കാര്‍ ഡ്രൈവര്‍ ഇടുക്കി സ്വദേശി പുത്തന്‍വീട്ടില്‍ ജോബിന് ഹേബര്‍ (25 ) ഗുരുതരമായി പരിക്കേറ്റു. തൃപ്പൂണിത്തുറ ഭാഗത്തിനിന്നും വരുകയായിരുന്ന സിമന്റ് ലോറിയും കാക്കനാട് ഭാഗത്തിനിന്നും വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.നാട്ടുകാരുടെ നേതൃത്വത്തില്‍ കാര്‍ വെട്ടിപൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്.ഇരുവരെയും കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിഷ്ണുവിന് നട്ടെല്ലിനും മുഖത്തിനും,ജോബിന് ഹേബര്ന് തലക്കും ഗുരുതര പരിക്കുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: