ചങ്ങനാശേരി: മന്നം ജയന്തി ആഘോഷം ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ പെരുന്ന മന്നം നഗറില്‍ നടക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജനുവരി ഒന്നിന് രാവിലെ പ്രഭാതഭേരി. എട്ടു മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.15ന് അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ.പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതവും വിശദീകരണവും നടത്തും.
മന്നം ജയന്തി ദിനമായ ജനുവരി രണ്ടിന് രാവിലെ പ്രഭാതഭേരി. 7.30 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. എട്ടിന് നാഗസ്വരക്കച്ചേരി. 10.45ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം. 11ന് മന്നം ജയന്തിസമ്മേളനം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അഡ്വ.പി.എന്‍. നരേന്ദ്രനാഥന്‍നായര്‍ അധ്യക്ഷത വഹിക്കും. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ഡി. ബാബുപോള്‍ അനുസ്മരണപ്രഭാഷണം നടത്തും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, നോവലിസ്റ്റ് സി. രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, ട്രഷറര്‍ ഡോ.എം. ശശികുമാര്‍ എന്നിവര്‍ സംസാരിക്കും. സംസ്കൃത പണ്ഡിതനും കവിയുമായ മുതുകുളം ശ്രീധര്‍, സി. രാധാകൃഷ്ണന് എന്നിവരെ ചടങ്ങില്‍ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: