വര്‍ധ: നാശനഷ്ടങ്ങള്‍ക്ക് 500 കോടി ധനസഹായം

Friday 16 December 2016 3:47 am IST

ചെന്നൈ: തമിഴ്‌നാട്ടില്‍ വര്‍ധ ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 500 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു. ചുഴലിക്കാറ്റില്‍ 9,000 മരങ്ങള്‍ കടപുഴകി, 10,000 വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു, 30 ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ചെന്നൈ, തിരുവള്ളുവര്‍, കാഞ്ചീപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. പ്രദേശങ്ങളിലെ വൈദ്യുതി വിതരണവും താറുമാറായി. ഇത് പുനഃസ്ഥാപിക്കുന്നതിനുവേണ്ട നടപടി പുരോഗമിക്കുന്നു. പ്രദേശങ്ങളിലെ വൈദ്യുതി വിതരണം പൂര്‍ണമായും തടസപ്പെട്ടതിനാല്‍ ജനജീവിതം ഏറെ ദുസഹമായി. തുടര്‍ന്ന് ദുരിതാശ്വാസ സഹായമായാണ് സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ ധനസഹായം പ്രഖ്യാപിച്ചത്. ഇതില്‍ 350 കോടി ടാന്‍ജെഡ്‌കോയ്ക്ക്, 75 കോടി ചെന്നൈ കോര്‍പ്പറേഷന്‍, പത്ത് കോടി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന്, ഇരുപത്തിയഞ്ച് കോടി സംസ്ഥാന പൊതുഗതാഗത വിഭാഗത്തിന്, അഞ്ചു കോടി പോലീസിന്, ഏഴു കോടി പൊതുമരാമത്ത് വിഭാഗത്തിന് എന്നിങ്ങനെയാണ് നല്‍കിയത്. മുഖ്യമന്ത്രി ഒ. പനീര്‍ സെല്‍വമാണ് പ്രഖ്യാപനം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.