റൊസാരിയോ: അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി വിവാഹിതനാകുന്നു. ബാല്യകാല
സുഹൃത്തും കാമുകിയുമായ അന്റോണെല്ല റോകുസോ ആണ് വധു. ഇരുവരുടെയും ഔദ്യോഗിക വിവാഹം അടുത്തവര്‍ഷം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
29കാരനായ മെസിയുടെയും 28 കാരിയായ റൊക്കൂസോയുടെയും വിവാഹം 2017ല്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. മെസിയുടെ 30ആം പിറന്നാള്‍ ദിനമായ ജൂലൈ 24നായിരിക്കും വിവാഹമെന്നും സൂചനയുണ്ട്.
ഒമ്പത് വര്‍ഷമായി ഒരുമിച്ച് താമസിക്കുന്ന ഇരുവര്‍ക്കും ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: