കീഴൂര്‍ ആറാട്ട് മഹോത്സവം സമാപിച്ചു

Friday 16 December 2016 12:02 pm IST

പയ്യോളി: കീഴൂര്‍ മഹാശിവക്ഷേത്രത്തിലെ ആറാട്ടുമഹോത്സവം സമാപിച്ചു. വൈകീട്ട് ബാലുശ്ശേരി കോട്ടപഞ്ചവാദ്യ സംഘത്തിന്റെ പഞ്ചവാദ്യമേളം തുടര്‍ന്ന് വിവിധ സമുദായക്കാരുടെ അവകാശ വരവുകള്‍ എത്തിചേര്‍ന്നു. അരയസമാജക്കാരുടെ കുടവരവ്, വേട്ടുവരുടെ ഉപ്പുതണ്ടുവരവ്, തിരുവായൂധം വരവ് എന്നിവര്‍ക്കു ശേഷം തണ്ടാന്റെ കാരണക്കെട്ടു വരവ് എത്തിച്ചേര്‍ന്നതോടെ ക്ഷേത്ര സങ്കേതം ഭക്തജനതിരക്കിലമര്‍ന്നു. കാരക്കെട്ടില്‍ കാണിക്കയിട്ടുതൊഴുന്നതിന് മണിക്കൂറുകള്‍ തന്നെയെടുത്തു. ദീപാരാധനക്ക് ശേഷം കൊങ്ങന്നൂര്‍ ഭഗവതീ ക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളത്ത് എത്തിച്ചേര്‍ന്നതോ ടെ ആറാട്ടെഴുന്നള്ളത്ത് ആരംഭിച്ചു. ആറാട്ടെഴുന്നള്ളത്ത് ചെത്തിക്കുളങ്ങരയില്‍ എത്തിച്ചേര്‍ന്നശേഷം പിലാത്തറ മേളം നടന്നു. തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരുടെ നേതൃത്വത്തില്‍ 50ല്‍പരം വാദ്യമേളക്കാരും ബാലുശ്ശേരി കോട്ടപഞ്ചവാദ്യ സംഘവും നാദവിസ്മയം തീര്‍ത്തു. മേലേ ചൊവ്വയിലും താഴെ ചൊവ്വയിലും കരിമരുന്ന് പ്രയോഗം നടന്നു. തുടര്‍ന്ന് എഴുന്നള്ളത്ത് കീഴൂര്‍ പൂവെടിത്തറയ്ക്കല്‍ എത്തിയതോടെ മേളത്തിന് ശേഷം പൂവെടി നടന്നു. തുടര്‍ന്ന് കണ്ണം കുളത്ത് ആറാടിക്കല്‍ ചടങ്ങോടെ ഉത്സവം കൊടിയിറങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.