യുവതയുടെ 10 ലക്ഷം കയ്യൊപ്പ്‌

Friday 16 December 2016 1:36 pm IST

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമന നയത്തിനെതിരെ യുവമോര്‍ച്ച സംഘടിപ്പിക്കുന്ന യുവതയുടെ 10 ലക്ഷം കയ്യൊപ്പ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം കലക്ട്രേറ്റ് പടിക്കല്‍ നടന്നു. ജില്ലാ പ്രസിഡന്റ് ബി.രതീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.ടി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുഴുവന്‍ ഒഴിവുകളും പിഎസ്‌സിക്ക് വിടുക, റാങ്ക് ലിസ്റ്റ് നിലനില്‍ക്കുമ്പോള്‍ കരാര്‍ നിയമനം അനുവദിക്കില്ല, ഒഴിവുള്ള തസ്തികളില്‍ ഉടന്‍ നിയമനം നടത്തുക, പിന്‍വാതില്‍ നിയമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. യോഗത്തില്‍ ശിതു കൃഷ്ണന്‍, ഷിനോജ് പണിക്കര്‍, പ്രിയേഷ്, സജീഷ്, വിജിലാല്‍, ഷിജിത്ത്, നവനീത്, ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.