കോടതികളില്‍ മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കണം: പി.സദാശിവം

Friday 16 December 2016 2:34 pm IST

കൊച്ചി: സംസ്ഥാനത്തെ കോടതികളില്‍ മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. എറണാകുളം പ്രസ് ക്ലബിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ വിലക്ക് കാരണം പല സുപ്രധാന കേസുകളെ കുറിച്ച് ജനങ്ങള്‍ക്ക് ഇപ്പോള്‍ അറിയാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണെന്നും പ്രശ്നപരിഹാരത്തിന് താന്‍ വേണ്ടതെല്ലാം ചെയ്യാമെന്നും ഗവര്‍ണര്‍ പറഞ്ഞു.ഗവര്‍ണര്‍. പ്രസ്‌ക്ലബ്ബ് ഏര്‍പ്പെടുത്തിയ പിഎസ് ജോണ്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് കമാന്റോ മനേഷിന് ഗവര്‍ണര്‍ സമ്മാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.