അഞ്ചല്‍: വാഹനത്തില്‍ കടത്താനുദ്ദേശിച്ച വന്പാന്മസാല ശേഖരം പിടികൂടി. കഴിഞ്ഞദിവസം രാവിലെ എട്ടിന് അഞ്ചല്‍ ചന്തമുക്കില്‍ നിന്നാണ് പിക്കപ്പ് വാന്‍ സഹിതം അഞ്ചര ലക്ഷം രൂപയുടെ പാന്‍മസാല ശേഖരം പിടികൂടിയത്. വാന്‍ഡ്രൈവര്‍ തെങ്കാശി സ്വദേശി പോള്‍ രാജ്, സഹായി ചെങ്കോട്ട വല്ലം സ്വദേശി ലിംഗരാജ് എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും മൂന്നരലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. പച്ചക്കറിവാഹനത്തിന്റെ മറവില്‍ സവാളയും അടുക്കിവന്ന വാഹനത്തെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചല്‍ സബ്ബ് ഇന്‍സ്പെകടര്‍ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ച് പാന്‍മസാല വേട്ട നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: