ബീജിങ്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി രാഷ്ട്രപതി ഭവനില്കൂടിക്കാഴ്ച നടത്തിയതിനെ ശക്തമായി അപലപിച്ച് ചൈന രംഗത്ത്. കുട്ടികളുടെ ഉച്ചകോടിയ്ക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി ബന്ധം തകരാതിരിക്കാന്‍ ചൈനയുടെ താത്പര്യങ്ങള്സംരക്ഷിക്കാന് ഇന്ത്യ ശ്രമിക്കണമെന്നും ചൈന ചൂണ്ടിക്കാട്ടി.
ചൈനയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് ദലൈലാമ-രാഷ്ട്രപതി കൂടിക്കാഴ്ചയ്ക്ക് ഇന്ത്യ മുന്‍കൈ എടുക്കുകയായിരുന്നെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഗെങ് ഷുവാഗ് മാധ്യമങ്ങളോട് പറഞ്ഞു. നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ കുട്ടികള്‍ക്ക് വേണ്ടിയുളള ഫൗണ്ടേഷന് ഈ മാസം പത്തിന് സംഘടിപ്പിച്ച ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിലാണ് ലാമ പങ്കെടുത്തത്.
രണ്ടാം തവണയാണ് ലാമയുടെ ഇന്ത്യ സന്ദര്‍ശനത്തിന് നേരെ കടുത്ത വിമര്‍ശനവുമായി ചൈനരംഗത്തെത്തിയിട്ടുളളത്. ദക്ഷിണ ടിബറ്റിന്റെ ഭാഗമായ അരുണാചല്‍ പ്രദേശില്‍ ഒക്ടോബറില്‍ ലാമ നടത്തിയതിനെതിരെയും ചൈനരംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: