തിരുവനന്തപുരം: ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഡയറക്ടറേറ്റില്‍ (എഫ് ആന്റ് ബിഡി) വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വിവിധ ലൈസന്‍സുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റാണ് കുമാരപുരത്തെ ഡയറക്ടറേറ്റ് ആസ്ഥാനത്ത് പരിശോധനക്കെത്തിയത്. വ്യവസായശാലകള്‍ക്ക് നല്കുന്ന ലൈസന്‍സ് ഒരിക്കല്‍ തടഞ്ഞുവെച്ചാല്‍ ജുഡീഷ്യല്‍ അധികാരമുള്ള ഉദ്യോഗസ്ഥന് മാത്രമേ തുടര്‍ അനുമതി നല്‍കാനാകൂ.
എന്നാല്‍ മുന്‍ ഡയറക്റുടെ കാലത്ത് ക്രമവിരുദ്ധമായി ലൈസന്‍സുകള്‍ അനുവദിച്ചെന്നും അതിനുപിന്നില്‍ വന്‍ അഴിമതി നടന്നുവെന്നുമാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: