പെരുമ്പളം: ദ്വീപിലെ കെഎസ്ഇബി ഓഫീസ് നോക്കുകുത്തിയായി. രണ്ടായിരത്തി അഞ്ഞൂറോളം കുടുംബങ്ങള്‍ അധിവസിക്കുന്ന ദ്വീപിലെ വൈദ്യുതി വകുപ്പ് ഓഫീസിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കാത്ത സ്ഥിതിയാണ്.
ഓഫീസിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട സബ് എന്‍ജിനീയറുടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് തോന്നുംപടിയാണ് വൈദ്യുതി ബില്‍ സ്വീകരിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഇത് മൂലം ബില്ലടക്കാന്‍ പലതവണ ഓഫീസില്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ്.
രാത്രി കാലങ്ങളില്‍ ജീവനക്കാരുടെ സേവനം ലഭ്യമല്ല. ലൈനില്‍ തകരാറുകള്‍ സംഭവിച്ചാല്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ലൈന്‍ പൊട്ടി വീണ് പലതവണ ഇവിടെ അപകടങ്ങള്‍ ഉണ്ടായിട്ടും പ്രതിരോധ സംവിധാനം ഒരുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലത്രേ.
മാറി വരുന്ന സര്‍ക്കാരുകള്‍ തങ്ങളെ അവഗണിക്കുന്നതായാണ് ദ്വീപ് നിവാസികളുടെ പരാതി. വൈദ്യുതി ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ദ്വീപ് നിവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: