ആലപ്പുഴ: ദേശീയ ജനാധിപത്യ സഖ്യം ആലപ്പുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ്- യുഡിഎഫ് കള്ളപ്പണ സഹകരണ മുന്നണികള്‍ക്കെതിരെ 19ന് വൈകിട്ട് അഞ്ചിന് പാതിരപ്പള്ളി ജങ്ഷനില്‍ ജനകീയ സദസ്സ് സംഘടിപ്പിക്കും ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന് ബാബു ് ഉത്ഘാടനം ചെയ്യും. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി പിഎസ്എന്‍ ബാബു അദ്ധ്യക്ഷത വഹിക്കും. ബിജെപി ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍, പിഎസ്പി ജില്ലാ ചെയര്മാന് ജോസുകുട്ടി ജോസഫ്, നാഷണലിസ്റ് കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയകുമാരന്‍ നായര്‍, ബിഡിജെഎസ് ആലപ്പുഴ മണ്ഡലം പ്രസിഡന്റ് രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: